ആലപ്പുഴ> വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. രാഹുലും ഐശ്വര്യയുമാണ് ചെമ്പുപാത്രം വാഹനമാക്കി വിവാഹിതരായത്. വീട്ടില്‍നിന്നും ചെമ്പിനകത്ത് കയറിയ ഇവരെ അരക്കിലോമീറ്ററോളം താണ്ടിയാണ് ബന്ധുക്കള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്.
ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂര്‍ത്തം തെറ്റാതെയെത്താന് ഇവര്‍ ചെമ്പിനെ ആശ്രയിക്കുകയായിരുന്നു. ഇവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2YTFXeO
via IFTTT
No comments:
Post a Comment