കൊച്ചി
കാർട്ടൂണിസ്റ്റ് യേശുദാസന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വ്യാഴം പകൽ 11.30ന് എറണാകുളം ചിറ്റൂർ റോഡ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. യുഹാനോൻ മാർ പോളികാർപസ് മെത്രാപോലീത്തയുടെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.
കളമശേരി ചങ്ങമ്പുഴനഗറിലെ വീട്ടിൽ രാവിലെ കുടുംബാംഗങ്ങളും സഹപാഠികളുമടക്കം നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. തുടർന്ന് കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി രാജീവിനും വേണ്ടി കലക്ടർ ജാഫർ മാലിക് പുഷ്പചക്രം അർപ്പിച്ചു. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, കെ ചന്ദ്രൻപിള്ള, പി സി ചാക്കോ, ജനയുഗം ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ്, കളമശേരി നഗരസഭാ ചെയർപേഴ്സൻ സീമ കണ്ണൻ, കാർട്ടൂണിസ്റ്റ് സുകുമാർ, ജോസഫ് എം പുതുശേരി, എ എം യൂസഫ് എന്നിവർ ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കൊച്ചി മേയർ എം അനിൽകുമാർ, യുഹാനോൻ മാർ പോളികോർപസ്, തോമസ് മാർ അത്തനേഷ്യസ്, കെ വി തോമസ്, കാർട്ടൂണിസ്റ്റ് സുകുമാർ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/3ajLldv
via IFTTT
No comments:
Post a Comment