വ്യാജശാസ്ത്രത്തിന്റെ ചികിത്സയിലാണ്‌ കോൺഗ്രസ്‌: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

വ്യാജശാസ്ത്രത്തിന്റെ ചികിത്സയിലാണ്‌ കോൺഗ്രസ്‌: എം എ ബേബി


തിരുവനന്തപുരം
തട്ടിപ്പുകാരനിൽനിന്ന് ‘കോസ്മറ്റോളജി’ ചികിത്സ നേടിയ കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് തികച്ചും അർഥപൂർണമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഒരു വ്യാജഡോക്ടറുടെ വ്യാജശാസ്ത്രത്തിന്റെ സൗന്ദര്യവർധക ചികിത്സതന്നെയാണ് ഇന്ന് കോൺഗ്രസിന് ആവശ്യം. മരണാസന്നമായ ഒരു സംഘടനയ്ക്കുമേൽ സൗന്ദര്യലേപന തൈലമല്ലാതെ വേറെന്താണ് പുരട്ടുകയെന്ന് അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

ശാസ്ത്രാവബോധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്ന നെഹ്റുവിന്റെ ചരിത്രമുള്ള പാർടിയാണിത്. കേരളത്തിലെ കോൺഗ്രസിനെ ബാധിച്ചുവെന്ന് ഹൈക്കമാൻഡ് മുതൽ വി എം സുധീരൻവരെ സമ്മതിക്കുന്ന അസുഖങ്ങളുടെ പരിഹാരക്രിയക്ക് പറ്റിയ ഭിഷഗ്വരനാണ് ‘ഡോ.’ സുധാകരൻ എന്ന പിസിസി അധ്യക്ഷൻ. ഇന്നത്തെ കോൺഗ്രസ് നെഹ്റുവിനെ പാടെ മറന്ന് ‘ഡോ.’ സുധാകരന്റെ വഴിക്കാണ്. പട്ടാപ്പകൽ തട്ടിപ്പിന് ഡോക്ടറേറ്റുണ്ടെങ്കിൽ അതിന് സർവധാ യോഗ്യനായ ഒരാളുമായുള്ള ബന്ധത്തിന് അധ്യക്ഷന്റെ ന്യായീകരണമാണ് വിചിത്രം. ഇപ്പോഴും കെ സുധാകരൻ അയാളെ ഡോക്ടർ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/39J7bqL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages