കപ്പലിലെ കോവിഡ് രോഗിക്ക്‌ രക്ഷകരായി നാവികസേന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

കപ്പലിലെ കോവിഡ് രോഗിക്ക്‌ രക്ഷകരായി നാവികസേന


കൊച്ചി
കോവിഡ് ബാധിച്ച ഫിലിപ്പീൻസുകാരനായ കപ്പൽ ജീവനക്കാരന് വൈദ്യസഹായവും കരയിലെത്തിച്ച് അടിയന്തര ചികിത്സയും ഉറപ്പാക്കി നാവികസേന. ചൊവ്വ വൈകിട്ട് നാലിനാണ് സഹായം അഭ്യർഥിച്ച് കോസ്റ്റ് ഗാർഡ് ആസ്ഥാനത്തുനിന്ന് ദക്ഷിണ നാവിക കേന്ദ്രത്തിലേക്ക് സന്ദേശമെത്തുന്നത്. ജിബ്രാൾട്ടറിൽനിന്ന് മക്കോങ്ങിലേക്ക് പോകുന്ന ചരക്കുകപ്പലിലെ ഫിലിപ്പീൻസ് സ്വദേശി മൈക്കൽ ജോൺ അഭയ്ഗാറിനാണ് അടിയന്തര ചികിത്സ വേണ്ടിവന്നത്. ഓക്സിജന്റെ അളവുകുറഞ്ഞ് നില വഷളായിരുന്നു. അടിയന്തരസഹായം ആവശ്യമായതിനാൽ പ്രതികൂല കാലാവസ്ഥയിലും രോഗിയെ ആശുപത്രിയിലെത്തിക്കാനായി ഐഎൻഎസ് ഗരുഡയിൽനിന്ന് ഹെലികോപ്റ്റർ അയച്ചു. അഞ്ചിന് കപ്പലിൽനിന്ന് രോഗിയെ സേനയുടെ സഞ്ജീവനി ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി.



from Kerala || Deshabhimani ​Online ​News https://ift.tt/3igkZxn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages