രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും വലിയ സ്വാധീനം; മോന്‍സനെ ചോദ്യം ചെയ്യൽ ഇന്നും തുടരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും വലിയ സ്വാധീനം; മോന്‍സനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ഉള്ള മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ വൈകീട്ടോടെയായിരുന്നു മോൻസണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക . മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ആദ്യ ഘട്ടത്തിൽ തന്നെ മോൻസന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. തെളിവെടുപ്പിനായി മോൻസണെ ഇന്ന് ചേർത്തലയിലെ വീട്ടിൽ കൊണ്ടുപോകാൻ സാധ്യതയുണ്ട്.ഇതോടൊപ്പം തന്നെ വ്യാജ പുരാവസ്തുക്കൾക്ക് എങ്ങിനെ ഇയാൾ രേഖകൾ ഉണ്ടാക്കിയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മോൻസന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ പേരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.



from ഇ വാർത്ത | evartha https://ift.tt/3ibP29F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages