താലിബാൻ പിന്തുണയിൽ ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകും: അമേരിക്കന്‍ സൈനിക മേധാവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 28, 2021

താലിബാൻ പിന്തുണയിൽ ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകും: അമേരിക്കന്‍ സൈനിക മേധാവി

അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍റെ പിന്തുണയോടെ അല്‍ഖ്വയ്ദ ഇനി അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കന്‍ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. അടുത്ത ഒരു കൊല്ലത്തിനകം അല്‍ഖ്വയ്ദ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി അമേരിക്കന്‍ സെനറ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സെനറ്റിന്റെ സായുധസേനാ സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയത്. അഫ്ഗാനില്‍ നിന്നും അടിയന്തിരമായി സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കുറച്ചുകാലം കൂടി കാല്‍ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താന്‍ ആവശ്യപ്പെട്ടിരുന്നു.

താലിബാന്‍ എന്നത് ഇപ്പോഴും ഒരു ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയ്ദയുമായി ഉറ്റ ബന്ധമുണ്ട് എന്നും ജോ ബൈഡന്റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/3AThmon
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages