പി ജെ ജോസഫിന്‌ വീണ്ടും തിരിച്ചടി; മുനിസിപ്പൽ കൗൺസിലര്‍ ഉൾപ്പെടെ സിപിഐ എമ്മിനൊപ്പം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 16, 2021

പി ജെ ജോസഫിന്‌ വീണ്ടും തിരിച്ചടി; മുനിസിപ്പൽ കൗൺസിലര്‍ ഉൾപ്പെടെ സിപിഐ എമ്മിനൊപ്പം


തൊടുപുഴ
തൊടുപുഴയിൽ പി ജെ ജോസഫിന് വീണ്ടും തിരിച്ചടി, നഗരസഭാ കൗൺസിലറായ മണ്ഡലം പ്രസിഡന്റും അനുയായികളും പാർടി വിട്ടു. നഗരസഭയിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം ടി ജെ മാത്യു സിപിഐ എമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തൊടുപുഴ നഗരസഭയിൽ ടി ജെ മാത്യു കൂടി എത്തിയതോടെ 35 അംഗ കൗൺസിലിൽ 15 പേർ എൽഡിഎഫിനെ പിന്തുണയ്ക്കും. യുഡിഎഫ് 12 പേരായി ചുരുങ്ങി.

തൊടുപുഴ ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലെ കോൺഗ്രസ് പ്രതിനിധിയും തൊടുപുഴ വെസ്റ്റ് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്ന വി ടി രാജീവ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം എത്തി. സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ചെങ്കൊടിയും രക്തഹാരവും നൽകി ഇവരെ സ്വീകരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3nGLsaT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages