തിരുവനന്തപുരം > ഒക്ടോബര് നാലുമുതല് സംസ്ഥാനത്തെ കോളേജുകള് തുറക്കുന്ന സാഹചര്യത്തില് ആവശ്യമായ ക്രമീകരണങ്ങള് ഏര്പ്പെടുത്താന് തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര് ബിന്ദു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപനമേധാവികളുടെയും യോഗം ഓണ്ലൈനില് യോഗം ചേര്ന്നു. ഒന്നിടവിട്ടുള്ള ദിവസങ്ങളില് പകുതി വീതം വിദ്യാര്ഥികള്ക്ക് ക്ലാസുകള് നല്കാനാണ് പൊതുവെ സ്വീകരിച്ചിട്ടുള്ള സമീപനമെന്ന് മന്ത്രി അറിയിച്ചു.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനനങ്ങളിലെയും അവസാന വര്ഷ വിദ്യാര്ഥികള്ക്കാണ് ക്ലാസുകള് ആരംഭിക്കുന്നത്. ക്ലാസുകളില് കുട്ടികള് എത്തുന്നതിന് മുന്പ് തന്നെ സാനിറ്റൈസ് ചെയ്യുന്നതടക്കമുള്ള നടപടികള് ഉണ്ടാകും. അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ടിവരും.
ക്ലാസുകള് തുടങ്ങുന്നതിന് മുന്പ് എല്ലാ വിദ്യാര്ഥികള്ക്കും ഒരുഡോസ് വാക്സിന് എങ്കിലും കിട്ടിയിരിക്കണം. അതിന്റെ അടിസ്ഥാനത്തില് സ്ഥാപനങ്ങള് കേന്ദ്രീകരിച്ചുകൊണ്ട് സ്പെഷ്യല് വാക്സിനേഷന് ഡ്രൈവ് നടത്തും. ഇതിനായി ആരോഗ്യവകുപ്പ് സജ്ജീകരണമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്ജ് അറിയിച്ചിട്ടുണ്ട്. ഒരുഡോസ് വാക്സിന് എങ്കിലും എടുക്കാത്ത വിദ്യാര്ഥികളുടെ ലിസ്റ്റ് തയ്യാറാക്കാന് സ്ഥാപന മേധാവികളോട് ആവശ്യപ്പെട്ടു.
സ്ഥാപനതലത്തില് കോവിഡ് ജാഗ്രതാ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള് സിഎഫ്എല്ടിസികളായി പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് വിട്ടുതരണമെന്ന് കലക്ടര്മാരോട് ആവശ്യപ്പെടും. കലാലയ സമൂഹത്തിന്റെ ഉത്തരവാദിത്വപരമായ ഇടപെടലാണ് ആവശ്യമെന്നും മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2X08leh
via IFTTT
No comments:
Post a Comment