കൊച്ചി
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ കൊച്ചി കപ്പല്ശാല സന്ദര്ശിച്ച് വാട്ടര് മെട്രോ ബോട്ടുകളുടെ നിര്മാണം വിലയിരുത്തി. എട്ട് ബോട്ടുകളുടെ നിര്മാണമാണ് പുരോഗമിക്കുന്നത്. ഡിസംബറോടെ നാല് ബോട്ടുകള് പുറത്തിറക്കാനാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതോടെ വാട്ടര് മെട്രോ റഗുലര് സര്വീസ് ആരംഭിക്കാനാകും.
ഡിസംബര് 25ന് പൂര്ണതോതില് സര്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. വൈറ്റില, കാക്കനാട് ടെര്മിനലുകളുടെ നിര്മാണം നേരത്തേ പൂര്ത്തിയായിരുന്നു. വാട്ടര് മെട്രോയുടെ ഏറ്റവും പ്രധാന ടെര്മിനലായ ഹൈക്കോര്ട്ട് ടെര്മിനലിന്റെ നിര്മാണം അതിവേഗത്തില് പുരോഗമിക്കുന്നുണ്ട്. വൈപ്പിന്, ബോള്ഗാട്ടി, ഏലൂര്, ചേരാനല്ലൂര് ടെര്മിനലുകളുടെ നിര്മാണവും അന്തിമഘട്ടത്തിലാണ്. ഇവയും ഡിസംബറോടെ പൂര്ത്തീകരിക്കാനാകും.
വാട്ടര് മെട്രോയുടെ ആദ്യ ബോട്ടിന്റെ ട്രയലുകള് കൊച്ചി കപ്പല്ശാലയില് പുരോഗമിക്കുകയാണ്. സെപ്തംബര് അവസാനത്തോടെ കൈമാറും. അതോടെ വാട്ടര് മെട്രോയ്ക്ക് റൂട്ട് ട്രയലുകള് ആരംഭിക്കാനാകും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ ഒരുങ്ങുന്ന ഇലക്ട്രിക് ബോട്ടുകള്ക്ക് എല്ടിഒ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 10 മുതല് 15 മിനിറ്റിനുള്ളില് ബാറ്ററികള് ചാര്ജ് ചെയ്യാനാകും. വ്യാവസായികമായി ഉല്പ്പാദിപ്പിക്കപ്പെടുന്ന ബാറ്ററികളില് ഏറ്റവും സുരക്ഷിതമാണിത്. കേന്ദ്രീകൃത നിയന്ത്രണമുള്ള ഇലക്ട്രിക് ബോട്ടുകളുടെ ഗതാഗതസംവിധാനം ലോകത്തുതന്നെ ആദ്യമാണ്.
കൊച്ചി മെട്രോ: പാര്ക്കിങ് നിരക്ക് കുറച്ചു
കൊച്ചി> കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്ക്കിങ് നിരക്കുകള് കുറച്ചു. ഒരുദിവസത്തേക്ക് ഇരുചക്രവാഹനങ്ങള്ക്ക് അഞ്ചുരൂപയും നാലുചക്രവാഹനങ്ങള്ക്ക് 10 രൂപയും ഈടാക്കും. പുതുക്കിയ നിരക്ക് തിങ്കളാഴ്ച നിലവില് വരും. പൊതുജനങ്ങള്ക്കിടയില് നടത്തിയ സര്വേയുടെ അടിസ്ഥാനത്തിലാണ് നിരക്ക് കുറച്ചത്.
നിരക്ക് കുറച്ചത് സ്ഥിരംയാത്രക്കാരെ മാത്രമല്ല, മറ്റ് യാത്രാമാര്ഗങ്ങള് ഉപയോഗിക്കുന്നവരെയും മെട്രോയിലേക്ക് ആകര്ഷിക്കുമെന്ന് കെഎംആര്എല് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇരുചക്രവാഹനത്തിന് രണ്ട് മണിക്കൂറിന് 10 രൂപയും തുടര്ന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപയുമാണ് ഈടാക്കിയിരുന്നത്. നാലുചക്രവാഹനങ്ങള്ക്ക് രണ്ടു മണിക്കൂറിന് 30 രൂപയും തുടര്ന്നുള്ള ഓരോ മണിക്കൂറിനും അഞ്ചുരൂപയും ഈടാക്കിയിരുന്നു. വലിയ വാഹനങ്ങള്ക്ക് രണ്ടു മണിക്കൂറിന് 100 രൂപയും തുടര്ന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയും ഈടാക്കും.
സമയം പുനക്രമീകരിച്ചു
കൊച്ചി
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡപ്രകാരംകൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സർവീസ് സമയം പുനക്രമീകരിച്ചു.
രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ 15 മിനിറ്റ് ഇടവേളയിൽ സർവീസുണ്ടാകും.
from Kerala || Deshabhimani Online News https://ift.tt/3lgpZD1
via IFTTT
No comments:
Post a Comment