അവിണിശ്ശേരി > തൃശൂര് അവിണിശ്ശേരിയില് മാതാപിതാക്കളെ മകന് കൊലപ്പെടുത്തി. അവിണിശേരി എഴു കമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷണന് (75), ഭാര്യ തങ്കമണി (70) എന്നിവരെയാണ് മകന് പ്രദീപ് ആക്രമിച്ചത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തര്ക്കത്തെതുടര്ന്നായിരുന്നു കൊലപാതകം.
ചൊവാഴ്ച്ച രാത്രി ഏഴോടെ വീട്ടില്വെച്ചാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് രാമകൃഷ്ണന്റെയും തങ്കമണിയുടെയും തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചെങ്കിലും രാമകൃഷ്ണന് ചൊവ്വാഴ്ച രാത്രിയും തങ്കമണി ബുധനാഴ്ച രാവിലെയും മരിച്ചു.
സ്ഥിരം മദ്യപാനിയായ പ്രദീപ് കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും ഉപദ്രവിച്ചതായും പറയുന്നു.
നെടുപുഴ പൊലീസ് നടപടികള് സ്വീകരിച്ചു വരികയാണ്.
from Kerala || Deshabhimani Online News https://ift.tt/3zTTtNb
via IFTTT
No comments:
Post a Comment