തിരുവനന്തപുരം> കള്ളനോട്ട് കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെതുടർന്ന് മൂന്നു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി ഉപ്പുതറ മുൻ ഇൻസ്പെക്ടർ എസ് എം റിയാസ്, മുൻ എസ്ഐ ചാർലി തോമസ്, സിവിൽ പൊലീസ് ഓഫീസർ ടോണീസ് തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വിജിലൻസ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് റിയാസിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ് റിയാസ്.
ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് ചാർലി തോമസ്. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയാണ് ചാർലി തോമസിനെയും ടോണീസ് തോമസിനെയും സസ്പെൻഡ് ചെയ്തത്. മൂന്നുപേർക്കെതിരെയും അന്വേഷണം നടത്താനും ശുപാർശയുണ്ട്. ഇടുക്കി ഡിസിബി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
from Kerala || Deshabhimani Online News https://ift.tt/3ySuJUb
via IFTTT
No comments:
Post a Comment