രാമപുരം > ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച യുവമോർച്ച പ്രവർത്തകനും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുൾപ്പെടെ നാല് പേർ പിടിയിൽ. യുവമോർച്ച പ്രവർത്തകൻ രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജ്ജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്തനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31), കൊണ്ടാട് സ്വദേശി (16) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ അർജ്ജുൻബാബുവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കൾക്ക് വിവരം കൈമാറി ഇവരും പീഡിപ്പിച്ചു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് രക്ഷിതാവിന്റെ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്തു. പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതി പെൺകുട്ടിയുടെ സഹപാഠിയാണ്. പ്രതിയെ കോടതി നിർദ്ദേശപ്രകാരം ജുവനൈൽ ഹോമിലാക്കി.
from Kerala || Deshabhimani Online News https://ift.tt/3zawXOP
via IFTTT
No comments:
Post a Comment