കൊച്ചി > മൂവാറ്റുപുഴ തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. തൃക്കളത്തൂർ കാവുംപടിയിലാ ണ് അപകടം.
കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്.
ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. തൃശൂര് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്പ്പെട്ടത്. കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തിൽ മരിച്ചത്.
from Kerala || Deshabhimani Online News https://ift.tt/3BpCFOe
via IFTTT
No comments:
Post a Comment