സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് : 3.5 കോടി രൂപ കൂടി പിഴയൊടുക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 12, 2021

സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് : 3.5 കോടി രൂപ കൂടി പിഴയൊടുക്കണം

കൊച്ചി> സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. ഭൂമിയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്നാണ് ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം കേസിൽ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

മാർ ജോർജ്ജ് ആലഞ്ചേരിക്ക് പുറമെ അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവരും വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതിയുടെ ഉത്തരവ്.ഇതിനതിരെയാണ് അപ്പീൽ നൽകിയിട്ടുള്ളത്.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല.

യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയത്. ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയത് എന്നും ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2UbPNH1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages