തിരുവനന്തപുരം
മത്സ്യ ഉൽപ്പന്നങ്ങളുടെ സംസ്കരണവും വിപണനവും വ്യാപിപ്പിക്കാൻ പരിവർത്തനം പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. മാർക്കറ്റ് നവീകരണം, സീ ഫുഡ്–ഉൾനാടൻ മത്സ്യ റെസ്റ്ററന്റ്, ഫിഷ് കേരള ബ്രാൻഡിലെ ഉണക്കമത്സ്യ സംസ്കരണം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ലക്ഷക്കണക്കിന് തൊഴിലവസരവും ഉറപ്പാക്കും.
മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതി ശാക്തീകരിക്കും. നിഫാം ശക്തിപ്പെടുത്തും. ഉത്തരവാദിത്ത മത്സ്യബന്ധനം ഉറപ്പാക്കും. അലങ്കാര മത്സ്യക്കുഞ്ഞുങ്ങൾക്കായി കണ്ണൂരിൽ ഹാച്ചറി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2UUkyRd
via IFTTT
No comments:
Post a Comment