മൂന്നാറിൽ കനത്ത മഴ; വ്യാപക മണ്ണിടിച്ചിൽ ; ഗതാഗതം നിരോധിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 23, 2021

മൂന്നാറിൽ കനത്ത മഴ; വ്യാപക മണ്ണിടിച്ചിൽ ; ഗതാഗതം നിരോധിച്ചു



മൂന്നാർ
അതിശക്തമായ മഴയെ തുടർന്ന് മൂന്നാർ മേഖലയിൽ വ്യാപകമായി മണ്ണിടിയുന്നു. മൂന്നാർ ഗവ. കോളേജിനു സമീപം മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി നിലച്ചു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് മണ്ണിടിഞ്ഞത്. 25 അടി ഉയരത്തിൽ നിന്നും കൂറ്റൻ പാറകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. മൂന്നാറിൽ നിന്നും മണ്ണ് മാന്തി യന്ത്രം എത്തിച്ച് പാറകളും മണ്ണും നീക്കം ചെയ്തു. മണ്ണിടിഞ്ഞ സ്ഥലത്തുള്ള കെട്ടിടം ഏതു നേരത്തും താഴേയ്ക്ക് പതിക്കാവുന്ന നിലയിലാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ കലക്ടർ ജാഗ്രതാ നിർദ്ദേശം നൽകി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.

2018 ൽ മഹാപ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കോളേജിന്റെ നാല് കെട്ടിടങ്ങൾ പൂർണമായി മണ്ണിനടിയിൽപ്പെട്ടിരുന്നു. മൂന്നാർ - ഉദുമൽപ്പേട്ട റോഡിൽ നയമക്കാട് ഒൻപതാം മൈലിനു സമീപത്തും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ശബരിമല–-പളനി ദേശീയപാത പോകുന്ന മറയൂർ എട്ടാംമൈലിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.

ഒരുദിവസം പെയ്തത് 11.96 സെന്റീമീറ്റർ
മൂന്നാറിൽ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞദിവസം മാത്രം 11.96 സെന്റീമീറ്റർ മഴയാണ് പെയ്തത്. ഒന്നു മുതൽ 22 വരെ ആകെ പെയ്തത് 98.83 സെ.മീ. മഴ. 2020 ൽ ഈ കാലയളവിൽ 46.43 സെ.മീ. മഴ മാത്രമാണ് രേഖപ്പെടുത്തിയത്. 20ന് 1.64 സെ.മീ. മഴ രേഖപ്പെടുത്തിയപ്പോൾ 21 ന് 12 സെ.മീറ്ററും 22 ന് 14.30 സെ.മീ. മഴയും രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് തേയില തോട്ടത്തിൽ പണികൾ നിർത്തിവച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3kMe3u8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages