വടകര
ലൈഫ് വിഷു ബമ്പർ ലോട്ടറിയിൽ 10 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ വ്യാഴാഴ്ച നറുക്കെടുത്ത വിഷു ബമ്പർ ലോട്ടറിക്കാണ് വടകരയിലെ ബി കെ ഏജൻസിയിലൂടെ വിൽപ്പന നടത്തിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. മണിയൂർ സ്വദേശിയായ രാജൻ വിൽപ്പന നടത്തിയ എൽബി 430240 നമ്പർ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. 30 ടിക്കറ്റ് ഇദ്ദേഹം തിരുവള്ളൂർ ടൗണിലും പരിസരങ്ങളിലുമായാണ് വിൽപ്പന നടത്തിയത്.
പരിചയക്കാരായ സുഹൃത്തുക്കൾക്കാണ് വിൽപ്പന നടത്തിയതെങ്കിലും സമ്മാനാർഹമായ ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് ഓർമയില്ല. തിരുവള്ളൂർ സ്വദേശിയും വ്യാപാരിയുമായ കായനോളി ഷിബിനിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് വ്യാഴാഴ്ച വാർത്ത പരന്നിരുന്നു. എന്നാൽ തനിക്ക് സമ്മാനം ലഭിച്ചിട്ടില്ലെന്നാണ് ഷിബിൻ പറയുന്നത്. സമ്മാനാർഹമായ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
from Kerala || Deshabhimani Online News https://ift.tt/3eP753L
via IFTTT
No comments:
Post a Comment