രാജധാനി ജ്വല്ലറി കവര്‍ച്ച: സംഘം ഉപയോഗിച്ച കാറും മോഷണ വസ്തുക്കളും കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 27, 2021

രാജധാനി ജ്വല്ലറി കവര്‍ച്ച: സംഘം ഉപയോഗിച്ച കാറും മോഷണ വസ്തുക്കളും കണ്ടെത്തി

കാസര്കോട്> മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവര്ച്ചാ സംഘം ഉപയോഗിച്ച കാറും മോഷണ വസ്തുക്കളും പൊലീസ് പിടിയില് .മോഷ്ടാക്കള് സഞ്ചരിച്ച ഇന്നോവ കാര്, ഏഴ് കിലോഗ്രാം വെള്ളി, ഒന്നേകാല് ലക്ഷം രൂപ എന്നിവയാണ് കര്ണാടക പൊലീസ് കണ്ടെത്തിയത്.

കാറില് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തതായും അറിയുന്നു. കര്ണാടകയിലെ ഉള്ളാള് പൊലീസ് സ്റ്റേഷന് അതിര്ത്തിയില് വച്ചാണ് വാഹനം പിടികൂടിയത്. തിങ്കളാഴ്ച പുലര്ച്ചെയാണ് കാവല്ക്കാരനെ കെട്ടിയിട്ടു ജ്വല്ലറിയില് കവര്ച്ച നടത്തിയത്.

പണമടക്കം 16 ലക്ഷം രൂപയുടെ സാധനങ്ങള് നഷ്ടമായി. മോഷ്ടാക്കള് കര്ണാടക സൂറത്ത് കല് സ്വദേശികളാണെന്ന് കാസര്കോട് പൊലീസ് കണ്ടെത്തിയിരുന്നു. മോഷ്ടാക്കള്ക്കായി ഉള്ളാള് പൊലീസിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയിരുന്നു



from Kerala || Deshabhimani ​Online ​News https://ift.tt/3zGFsSw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages