പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം വേണം: എൻ റാമും ശശികുമാറും സുപ്രീംകോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 27, 2021

പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം വേണം: എൻ റാമും ശശികുമാറും സുപ്രീംകോടതിയിൽ


ന്യൂഡല്ഹി> പെഗാസസ് വിവദാത്തില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് . മാധ്യമ പ്രവര്ത്തകരായ എന്. റാം, ശശികുമാര് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയര് ഉപയോഗിച്ച് മാധ്യമപ്രവര്ത്തകരടക്കം നിരവധി പേരുടെ ഫോണുകള് ചോര്ത്തപ്പെട്ടെന്ന സംഭവത്തിലാണ് ഇരുവരും ഹർജി സമര്പ്പിച്ചത്. സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ കേസ് അന്വേഷിക്കണമെന്ന് ഹർജിയില് ആവശ്യപ്പെട്ടു.

മുതിർന്ന മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ റാം. ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ സ്ഥാപകനും ഏഷ്യാവിൽ എഡിറ്ററുമാണ് ശശികുമാർ.കേസിൽ പശ്ചിമബംഗാൾ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോകുറിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മുതിർന്ന മാധ്യമപ്രവർത്തകരുടേത് അടക്കം പത്ത് ഫോണുകളെങ്കിലും, പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് ഫൊറൻസിക് പരിശോധനകളിലടക്കം തെളിഞ്ഞ സാഹചര്യത്തിലാണ് ഹർജി. മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്. പൗരന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിയമസംവിധാനം അപ്പാടെ അട്ടിമറിയ്ക്കപ്പെട്ടതെങ്ങനെ എന്നതും അന്വേഷണവിധേയമാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 10 ദിവസമായി ലോകത്തെ 17 മീഡിയ ഗ്രൂപ്പുകൾ ചേർന്ന് ദ പെഗാസസ് പ്രോജക്ട് എന്ന പേരിൽ വിവിധ ലോകരാജ്യങ്ങളിലെ സമുന്നത നേതാക്കളോ, പ്രധാനപ്പെട്ട വ്യക്തികളോ, മാധ്യമപ്രവർത്തകരോ അടക്കമുള്ളവരുടെ ഫോണുകൾ പെഗാസസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവിധ ഭരണകൂടങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്. ഇസ്രായേൽ ചാരസംഘടനയായ എൻഎസ്ഒ നിർമിച്ച പെഗാസസ് എന്ന സോഫ്റ്റ്വെയർ, പക്ഷേ, 'ഔദ്യോഗിക ആവശ്യ'ങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും, 'അംഗീകൃത'സർക്കാരുകൾക്ക് മാത്രമേ ഇത് വിൽക്കാറുള്ളൂ എന്നുമാണ് എൻഎസ്ഒയുടെ വാദം.



from Kerala || Deshabhimani ​Online ​News https://ift.tt/2VfJ2Eh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages