തിരുവനന്തപുരം> മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള(76) അന്തരിച്ചു. . ഇന്നലെ രാത്രി നെടുമങ്ങാടുള്ള വസതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഇ കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു കെ ശങ്കരനാരായണ പിള്ള. 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചു.
കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
പിൽക്കാലത്ത് കോൺഗ്രസിൽ നിന്ന് മാറി കോൺഗ്രസ് എസിൽ ചേർന്നു. കോൺഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. വീണ്ടും കോൺഗ്രസിൽ ചേർന്നെങ്കിലും അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോൺഗ്രസിൽ നിന്ന് മാറി ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3iIqBAf
via IFTTT
No comments:
Post a Comment