തൊഴിലുറപ്പ് പദ്ധതി : വേതനവിതരണത്തിൽ ജാതിവേർതിരിവ‍്: പ്രതിഷേധിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 26, 2021

തൊഴിലുറപ്പ് പദ്ധതി : വേതനവിതരണത്തിൽ ജാതിവേർതിരിവ‍്: പ്രതിഷേധിച്ചു


കൊച്ചി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജാതി തിരിച്ച് വേതനം വിതരണം ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ കെഎസ്കെടിയു, ബികെഎംയു, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകൾ പ്രതിഷേധിച്ചു. ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ കോവിഡ് നിബന്ധനകൾ പാലിച്ചായിരുന്നു സമരം.

എറണാകുളം ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ബികെഎംയു കേന്ദ്രകമ്മിറ്റി അംഗം കുമ്പളം രാജപ്പൻ അധ്യക്ഷനായി. വൈപ്പിൻ കുഴുപ്പിള്ളിയിൽ എം കെ ശിവരാജനും പാലാരിവട്ടത്ത് വി വി പ്രവീണും അങ്കമാലി നായത്തോട്ടിൽ കെ കുട്ടപ്പനും പറവൂരിൽ പി എൻ സന്തോഷും കളമശേരി പോസ്റ്റ് ഓഫീസിനുമുന്നിൽ വി എം ശശിയും പെരുമ്പാവൂരിൽ കെ പി അശോകനും മുളന്തുരുത്തിയിൽ പി കെ സുബ്രഹ്മണ്യനും ആലങ്ങാട് മനയ്ക്കപ്പടിയിൽ പി എം മനാഫും കൊച്ചി മുണ്ടംവേലിയിൽ എം കെ അഭിയും പള്ളുരുത്തിയിൽ സി കെ പത്മനാഭനും കവളങ്ങാട് നെല്ലിമറ്റത്ത് സോമ പുരുഷോത്തമനും കൂത്താട്ടുകുളത്ത് വി ആർ ശാലിനിയും നെടുമ്പാശേരി കരിയാട്ട് പി ഒ സുരേന്ദ്രനും കോതമംഗലത്ത് അസീസ് റാവുത്തറും മൂവാറ്റുപുഴയിൽ പി കെ ബാബുരാജും കോലഞ്ചേരിയിൽ സി കെ വർഗീസും കാലടിയിൽ ടി ഐ ശശിയും ആലുവയിൽ ഒ വി ദേവസിയും തൃപ്പൂണിത്തുറയിൽ വി കെ അയ്യപ്പനും ഉദ്ഘാടനം ചെയ്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3BJhRm4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages