തകരാറിലായ ഐഫോൺ 
മാറ്റിനൽകണമെന്ന്‌ ഉത്തരവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 29, 2021

തകരാറിലായ ഐഫോൺ 
മാറ്റിനൽകണമെന്ന്‌ ഉത്തരവ്‌


കൊച്ചി
ഐഫോൺ വാങ്ങി ആറുമാസത്തിനകം തകരാർ കണ്ടെത്തിയതിനാൽ മാറ്റി നൽകുകയോ അല്ലെങ്കിൽ വിലയായ 70,000 രൂപയും കോടതി ചെലവും ഉപയോക്താവിന് നൽകുകയോ ചെയ്യണമെന്ന് ആപ്പിൾ ഇന്ത്യയോട് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമീഷൻ. എറണാകുളം തെങ്ങോട് സ്വദേശി പി ബി ദിനേശ് കുമാർ സമർപ്പിച്ച പരാതിയിലാണ് പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ ചേർന്ന കമീഷൻ ഉത്തരവിട്ടത്. ഫോണിന്റെ ഡിസ്പ്ലേ തകരാറിലാകുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിതമാകുകയും ചെയ്തു. വാറന്റി കാലയളവിനുള്ളിൽത്തന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഉപയോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് കമ്പനി അധികൃതർ കമീഷൻ മുമ്പാകെ അറിയിച്ചു. ഈ വാദം തള്ളിക്കളഞ്ഞ കമീഷൻ കോടതി ചെലവ് 5000 രൂപ ഉൾപ്പെടെ 30 ദിവസത്തിനകം നൽകണമെന്ന് നിർദേശിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/378c37n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages