ഡിവൈഎഫ്‌ഐ 
ജാഗ്രതാസദസ്സ്‌ 
നാളെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

ഡിവൈഎഫ്‌ഐ 
ജാഗ്രതാസദസ്സ്‌ 
നാളെ


തിരുവനന്തപുരം
സ്ത്രീധനമെന്ന ദുരാചാരത്തിനെതിരായ ആശയപ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് പരിപാടി.നിയമംമൂലം സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴും ഈ ദുരാചാരം പെൺകുട്ടികളുടെ ജീവനെടുക്കുകയാണ്. പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരിൽ നഷ്ടപ്പെടരുത്. സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണിത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ ജാഗ്രതാസദസ്സുകൾ സംഘടിപ്പിക്കുന്നത്. സാമൂഹ്യ–--സാംസ്കാരിക- –-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംഘടിപ്പിക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/2SRGrQ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages