പാറശാല പൊന്നമ്മാളിന്‌ നാടിന്റെ യാത്രാമൊഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

പാറശാല പൊന്നമ്മാളിന്‌ നാടിന്റെ യാത്രാമൊഴി


തിരുവനന്തപുരം
മരണംവരെയും സംഗീതത്തെ ഉപാസിച്ച കർണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാളിന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പൊന്നമ്മാളിന്റെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ബ്രാഹ്മണസമുദായം ശ്മശാനത്തിൽ സംസ്കരിച്ചു. സംഗീതലോകത്തെ ആരാധകരും സാംസ്കാരിക കേരളവും അവർക്ക് വിട നൽകി.

വാർധക്യസഹജമായ അസുഖങ്ങളാൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. വലിയശാല അഗ്രഹാരത്തിലെ വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ വിവിധ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. ബുധനാഴ്ച രാവിലെ നടന്ന സംസ്കാര ചടങ്ങുകളിൽ മക്കളായ സുബ്രഹ്മണ്യം, മഹാദേവൻ എന്നിവർ അന്ത്യകർമങ്ങൾ നിർവഹിച്ചു.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, വി കെ പ്രശാന്ത് എംഎൽഎ, വി എസ് ശിവകുമാർ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. സ്വാതിതിരുനാൾ സംഗീതകോളേജ്, ആകാശവാണി, വിവിധ സംഗീതസംഘടനകൾ എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

സജി ചെറിയാൻ 
അനുശോചിച്ചു
കർണാടക സംഗീതത്തിലെ അതുല്യ പ്രതിഭ പാറശാല ബി പൊന്നമ്മാളിന്റെ വിയോഗത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. സംഗീത സപര്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഒട്ടേറെ നാഴികക്കല്ലുകൾ തീർക്കാൻ അവർക്ക് സാധിച്ചു. സംഗീത ലോകത്തിന് അവരുടെ വേർപാട് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3gXHmXc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages