വ്യക്തിഗത വായ്‌പകൾക്ക്‌ 
മൊറട്ടോറിയം വേണം; കേന്ദ്രത്തോട്‌ കേരളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 19, 2021

വ്യക്തിഗത വായ്‌പകൾക്ക്‌ 
മൊറട്ടോറിയം വേണം; കേന്ദ്രത്തോട്‌ കേരളം

തിരുവനന്തപുരം
വ്യക്തിഗത ബാങ്ക് വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് കേരളം. ഇക്കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അസംഘടിത മേഖലകളിലുള്ളവരും സൂക്ഷ്മ, ചെറുകിട, വ്യവസായികളും കർഷകരും വായ്പാ തിരിച്ചടവിന് ബുദ്ധിമുട്ടുകയാണ്. കോവിഡ് രണ്ടാംതരംഗം വലിയതോതിൽ ബാധിച്ച സംസ്ഥാനമാണ് കേരളം.

രണ്ടാമതും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവന്നു. 2018 മുതൽ തുടർച്ചയായുള്ള പ്രകൃതി ദുരന്തങ്ങളാൽ സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസത്തിലാണ്.

കോവിഡ് ഇത് കൂടുതൽ ദുഷ്കരമാക്കി. മൊറട്ടോറിയത്തിന്റെ ആശ്വാസം എല്ലാവർക്കും ലഭിക്കുംവിധം കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News https://ift.tt/2TLpref
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages