മുറിനിരക്ക്‌ ആശുപത്രികൾക്ക് 
നിശ്ചയിക്കാമെന്ന ഉത്തരവിന്‌ സ്‌റ്റേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

മുറിനിരക്ക്‌ ആശുപത്രികൾക്ക് 
നിശ്ചയിക്കാമെന്ന ഉത്തരവിന്‌ സ്‌റ്റേ


കൊച്ചി
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യമുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പരിഷ്കരിച്ച ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി സ്വമേധയാ എടുത്ത കേസിൽ, മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് നിയന്ത്രിച്ച് സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു.

ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചതിനെതിരെ സ്വകാര്യ ആശുപത്രികളുടെ സംഘടന സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആശുപത്രികളുടെ പരാതി പരിശോധിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുറികളുടെ നിരക്ക് തീരുമാനിക്കാൻ ആശുപത്രികൾക്ക് സർക്കാർ അനുമതിനൽകിയത്. എന്നാൽ, പരിഷ്കരിച്ച ഉത്തരവ് ആദ്യ ഉത്തരവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഇല്ലാതാക്കുമെന്നും ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.പരിഷ്കരിച്ച നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകില്ല. അനുബന്ധ രോഗങ്ങൾ ഉള്ളവരുടെ നിരക്കിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3x4HMBC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages