തിരുവനന്തപുരം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിനെ (ഐഎൽഡിഎം) റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി കെ രാജൻ. ഐഎൽഡിഎം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ പഠനം ആവശ്യമുള്ള വിഭാഗമാണ് റവന്യൂ. ഉദ്യോഗസ്ഥർക്ക് കാലഘട്ടത്തിന് അനുസരിച്ചുള്ള പരിശീലനവും പഠന സൗകര്യവും വേണം. സിലബസ് അടക്കമുള്ള വിഷയങ്ങളിൽ ഗൗരവമായ ആലോചന നടത്തും. നിലവിലെ ലൈബ്രറിയുടെ നിലവാരം ഉയർത്തും. പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ അവലോകനമുണ്ടാകും. എല്ലാ ആഴ്ചയും വകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3gPsknq
via IFTTT
No comments:
Post a Comment