ഇന്നും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 100രൂപ 15 പൈസ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 25, 2021

ഇന്നും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 100രൂപ 15 പൈസ


തിരുവനന്തപുരം> ഇന്നും കേന്ദ്രം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമായി.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയും കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.11 രൂപയും ഡീസലിന് 88.65 രൂപയുമാണ്. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലും ബെംഗളൂരുവിലും വില 100 കടന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3xST4Jo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages