മലപ്പുറം
ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ച് ലോക്സഭാംഗത്വം രാജിവച്ച മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ പാർടിക്കുള്ളിൽ മുറുമുറുപ്പുയരുന്നു. വരുംദിവസങ്ങളിൽ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധസഖ്യം പോർമുന കടുപ്പിക്കുമെന്നുറപ്പ്.
വലിയ പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടി ‘കേരള രാഷ്ട്രീയ’ത്തിലേക്ക് മടങ്ങിയത്. ഡൽഹിയിൽ ‘ഫാസിസത്തിനെതിരെ യുദ്ധംചെയ്യാൻ’പോയ അദ്ദേഹം രണ്ട് വർഷം തികയുംമുമ്പാണ് ഉപമുഖ്യമന്ത്രിപദം മോഹിച്ച് എംപിസ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പിനിറങ്ങിയത്. യുഡിഎഫ് അധികാരത്തിലേറുമെന്ന് ഉറപ്പിച്ചായിരുന്നു നീക്കങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചക്ക് നേതൃത്വംനൽകി. ക്രിസ്ത്യൻ മേഖലകളിലെ എതിർപ്പ് മറികടക്കാൻ അരമനകളിലെത്തി ബിഷപ്പുമാരെകണ്ടു. മുസ്ലിം മതസംഘടനകളുടെ ഏകോപനത്തിനും ശ്രമിച്ചു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായും സഖ്യവും ബിജെപിയുമായി വോട്ടുകച്ചവടമുറപ്പിച്ചു. ഈ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, എല്ലാം തകിടംമറിഞ്ഞു.
അനാവശ്യ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയതിലുള്ള രോഷവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,057ൽനിന്ന് 30,522 ആയി. 7535 വോട്ടിന്റെ കുറവ്. ആകെ ലഭിച്ച വോട്ടിലും കുറവുണ്ടായി. 2016ൽ 72,181 വോട്ട് നേടിയിടത്ത് ഇത്തവണ 70,193മാത്രം. 11,000 പുതിയ വോട്ടർമാർ കൂടിയിടത്താണിത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിൽ ഒന്നരലക്ഷത്തിന്റെ കുറവുണ്ടായി.
ലീഗിന്റെ സീറ്റ് നില 2016ലെ 18ൽനിന്ന് രണ്ട് സീറ്റിലേക്ക് അധികമായി മത്സരിച്ചിട്ടും ഇക്കുറി പ്രാതിനിധ്യം 15ലേക്ക് ചുരുങ്ങുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ നേതൃപദവിയും തുലാസിലാണ്.
from Kerala || Deshabhimani Online News https://ift.tt/3ehvC1i
via IFTTT
No comments:
Post a Comment