കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 7, 2021

കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി

ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കല്‍. പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സര്‍വീസുകളുടെ എണ്ണം 62 ആയി. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.



from ഇ വാർത്ത | evartha https://ift.tt/3b9mZ72
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages