മുരുകന്‍ കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 7, 2021

മുരുകന്‍ കാട്ടാക്കടക്ക് നേരെയുള്ള വധഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

കൊച്ചി > കവിയും ഗാന രചയിതാവുമായ മുരുകന് കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയില് പ്രതിഷേധമുയരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. കവി മുരുകനെ വധിക്കാന് ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില് ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ 'മനുഷ്യനാകണം' എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി.

മനുഷ്യതുല്യതക്ക് വേണ്ടി എഴുതുന്നവരെയും പാടുന്നവരെയും നിശബ്ദരാക്കാന് മതവര്ഗീയ തീവ്രവാദികള് ഇന്ത്യയിലുടനീളം വലിയ ശ്രമങ്ങള് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവര്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ഭീഷണികള് ഇതിനു മുമ്പും എഴുത്തുകാര്ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഈ രീതിയിലുള്ള പ്രാകൃതമായ മനുഷ്യവിരുദ്ധനീക്കങ്ങള്ക്കെതിരെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും ചിന്തകരും സാംസ്കാരിക പ്രവര്ത്തകരും വലിയ പ്രതിരോധങ്ങള് ഉയര്ത്തിയിട്ടുമുണ്ട്. ഉന്നതമായ മനുഷ്യസ്നേഹം മുന്നോട്ട്വെച്ച് ജനാധിപത്യത്തിനും സര്ഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും. മാനുഷികതയുടെയും മതനിരപേക്ഷതയുടെയും എഴുത്തുകാരന് മുരുകന് കാട്ടാക്കടയോടൊപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നില്ക്കുന്നു. കവിക്ക് നേരെ നടന്ന വധഭീഷണിയില് കേരള മെമ്പാടും സര്ഗാത്മകപ്രതിഷേധങ്ങള് ഉയര്ന്നുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്ത്ഥിച്ചു.

'ജ് നല്ല മനുശനാകാന് നോക്ക് ' എന്ന നാടകത്തിന്റെ രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് 'മനുഷ്യനാകണം' എന്ന ഗാനം. ഉന്നതമായ മനുഷ്യത്വത്തെ ഇതിലെ വരികള് ഉയര്ത്തിപ്പിടിക്കുന്നു. 'മനുഷ്യനാകണം, മനുഷ്യനാകണം, ഉയര്ച്ചതാഴ്ചകള്ക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങള് പേരിടുന്നു, അതാണ് മാര്ക്സിസം '
എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/39NEyJp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages