തൃശ്ശൂർ > നടൻ ആദിത്യൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്ച വൈകീട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കാറിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
തൃശൂർ വടക്കുംനാഥ മൈതാനിയിൽ കാനയിലേക്ക് കാർ ചരിഞ്ഞു കിടക്കുന്നതായാണ് നാട്ടുകാർ ആദ്യം കണ്ടത്. നിറുത്തിയിട്ട കാറിൽ ആദിത്യൻ തളർന്ന് കിടക്കുകയായിരുന്നു. ചോരവാർന്നൊലിക്കുന്ന നിലയിലായിരുന്നു. പിന്നീട് പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിൾ ഏറെ ചർച്ചയും വിവാദവുമായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെയാണ് ആദിത്യൻ്റ ആത്മഹത്യാ ശ്രമം. ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
from Kerala || Deshabhimani Online News https://ift.tt/3dPtOfL
via IFTTT
No comments:
Post a Comment