കൊച്ചി > എടയാര് വ്യവസായ മേഖലയില് വന് തീപിടുത്തം. ഓറിയോണ് കെമിക്കല് ഫാക്ടറിയിലാണ് തീ ഉയര്ന്നത്. രണ്ടു കോടിയോളം രൂപയുടെ സാമഗ്രികള് കത്തിനശിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടല്മൂലം തീ പടരുന്നത് തടയാനായി. മൂന്ന് മണിക്കൂര് നീണ്ട പരിശ്രമത്തിന് ഒടുവില് തീ നിയന്ത്രണവിധേമായി.
തുണികൊണ്ടുള്ള വലിയ തരം പാവകള് നിര്മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനമാണിത്. രാത്രി പ്രവര്ത്തനമില്ലാത്ത കമ്പനിയില് മൂന്ന് സെക്യൂരിറ്റി ജീവനക്കാര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സമീപത്തെ മറ്റൊരു ഫാക്ടറിയിലേക്കും തീ പടര്ന്നു. കൊച്ചി നഗരത്തില് നിന്നും ആലുവ ,പറവൂര് ,അങ്കമാലി തുടങ്ങിയ ഇടങ്ങളില് നിന്നുമാണ് ഫയര് ഫോഴ്സ് യൂണിറ്റുകള് തീ അണയ്ക്കാന് എത്തിയത്.
മാലിന്യം കത്തിച്ചതില്നിന്ന് തീ പടര്ന്നതോ ഷോര്ട്ട് സര്ക്യൂട്ടോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ബിനാനിപുരം എസ് ഐ പറഞ്ഞു. പൊലീസിന്റെ നിര്ദേശപ്രകാരം ഫോറന്സിക് വിഭാഗവും കെഎസ്ഇബി. അധികൃതരുമെത്തി പരിശോധന നടത്തി.
from Kerala || Deshabhimani Online News https://ift.tt/2XPpGUy
via IFTTT
No comments:
Post a Comment