തിരുവനന്തപുരം> യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ അകാല നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ അനുശോചിച്ചു. മലയാള സിനിമക്ക് മികച്ച വാഗ്ദാനമായിരുന്നു അദ്ദേഹം. സമൂഹത്തിൽ ജാതി എത്ര സൂക്ഷ്മതലത്തിലാണ് പ്രതികരണങ്ങൾ ഉണ്ടാക്കുന്നതെന്ന് വെളിപ്പെടുത്തുന്ന 'കരി' എന്ന ചിത്രം അദ്ദേഹത്തിൻ്റെ പ്രതിഭയുടെ തിളങ്ങുന്ന ഉദാഹരണമാണ്.
'സൂഫിയും സുജാതയും' വലിയ പ്രേക്ഷകശ്രദ്ധ നേടി. ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു. ഷാനവാസിൻ്റെ വിയോഗം മലയാള സിനിമക്ക് വലിയ നഷ്മാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
from Kerala || Deshabhimani Online News https://ift.tt/37MxJHk
via IFTTT
No comments:
Post a Comment