ടി എൻ കൃഷ്‌ണന്റെ നിര്യാണത്തിൽ എ കെ ബാലൻ അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

ടി എൻ കൃഷ്‌ണന്റെ നിര്യാണത്തിൽ എ കെ ബാലൻ അനുശോചിച്ചു


തിരുവനന്തപുരം> പ്രമുഖ സംഗീതജ്ഞനും വയലിനിസ്റ്റുമായ പത്മഭൂഷൺ ടി എൻ കൃഷ്ണന്റെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ കെ ബാലൻ അനുശോചിച്ചു.

കേരളത്തിൻ്റെ അഭിമാനമായ കലാകാരനാണ് അദ്ദേഹം. മഹാസംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, മധുര മണി അയ്യർ തുടങ്ങിയ പ്രഗത്ഭ സംഗീതജ്ഞരുടെ കച്ചേരികൾക്ക് വയലിൻ വായിച്ച അദ്ദേഹം മികച്ച അധ്യാപകൻ കൂടിയായിരുന്നു.

സംസ്ഥാന സർക്കാർ സ്വാതി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും എ കെ ബാലൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3jTYn3I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages