വികസന പദ്ധതികളെ ഇരുട്ടിൽ നിർത്താൻശ്രമം; അന്വേഷണ ഏജൻസികൾ പരിധിവിടരുത്‌: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 2, 2020

വികസന പദ്ധതികളെ ഇരുട്ടിൽ നിർത്താൻശ്രമം; അന്വേഷണ ഏജൻസികൾ പരിധിവിടരുത്‌: മുഖ്യമന്ത്രി

തിരുവനന്തപുരം > കേന്ദ്ര അന്വേഷണ ഏജൻസികൾ പരിധിവിട്ടാൽ അതെല്ലാം സംസ്ഥാന സർക്കാർ സഹിക്കുമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നയങ്ങളും അവയുടെ നടത്തിപ്പും പരിശോധിക്കാൻ ഇവർക്ക് അധികാരമില്ല. അത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കും. ഭരണനിർവഹണത്തിന്റെ തകർച്ചയുമുണ്ടാകും.

ഭരണഘടനാവിരുദ്ധമായാണ് ചില അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും രാഷ്ട്രീയനേതൃത്വത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തഃസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ പറയാതെ പറ്റില്ല.

സംസ്ഥാന സർക്കാരിന്റെ അധികാരവും നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും ആർക്കും അടിയറവെയ്ക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ചിലർ ആഗ്രഹിക്കുന്ന വഴികളിലൂടെ ഏജൻസികൾ നീങ്ങുകയാണ്. ഒന്നിലധികം കേന്ദ്ര ഏജൻസികൾ പലതരം അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അന്വേഷണ ഏജൻസിക്ക് തെളിവുശേഖരിക്കാൻ ഒരുദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയോ രേഖകൾ പരിശോധിക്കുകയോ ചെയ്യാം. ഇതിന് പരിധികളുണ്ട്. നിർവഹണമേന്മയിൽ രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാന സർക്കാരിന്റെ ഭരണത്തെ തടയാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. വികസനപദ്ധതികളെ ഇരുട്ടിൽ നിർത്താനും ശ്രമിക്കുന്നു.

കള്ളപ്പണം രാജ്യത്തിനകത്തോ പുറത്തോ ഉണ്ടാകുകയും അതിനെ ക്രിമിനൽ പ്രവൃത്തികളുമായി ബന്ധപ്പെടുത്താൻ കഴിയുമ്പോഴാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമാകുന്നത്. ഇത് നടപ്പാക്കുന്ന ഏജൻസി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. അതിനപ്പുറമുള്ള അധികാരമൊന്നും ഇല്ലെന്നിരിക്കെ ഇഡി നടത്തുന്ന ഇടപെടൽ ശരിയായ ദിശയിലാണോയെന്ന് ചർച്ച ചെയ്യപ്പെടണം.

ഇത് അന്വേഷണമല്ല
സ്വർണക്കള്ളക്കടത്തിൽ സമഗ്ര അന്വേഷണം കേന്ദ്ര സർക്കാരിനോട് ആദ്യംതന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. എല്ലാ സഹായവും നൽകാമെന്നും അറിയിച്ചു. അന്വേഷണം നിയമപരമായിരിക്കുമെന്നും പ്രതീക്ഷിച്ചു. ചില ഇടപെടലുകൾ പ്രതീക്ഷകൾ അസ്ഥാനത്താണെന്ന സംശയമുണർത്തി.

അന്വേഷണം സ്വകാര്യമായി നടത്തേണ്ടതിൽനിന്ന് വ്യത്യസ്തമായി, പുറത്തുള്ളവർ അടുത്ത ഘട്ടമെങ്ങനെയാകണമെന്ന് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അതനുസരിച്ച് ഏജൻസികൾ നീങ്ങുന്നു. മൊഴികളിലെയും മറ്റും ഭാഗങ്ങൾ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ചോർത്തി മാധ്യമങ്ങളിൽ വരുന്നു.

അന്വേഷണങ്ങൾ സത്യാവസ്ഥ കണ്ടെത്താനുള്ള തെളിവുശേഖരണമാണ്. അത് മുൻവിധിയുടെ അടിസ്ഥാനത്തിലാകരുത്. പ്രൊഫഷണൽ അന്വേഷണം തുറന്ന മനസ്സോടെയാകണം. സ്വർണക്കടത്തിൽ ആരംഭിച്ച അന്വേഷണം ലൈഫ് മിഷൻ, ഇലക്ട്രിക് വെഹിക്കിൾ നയം എന്നിവയെ ചുറ്റിപ്പറ്റി ആരോപണങ്ങളുന്നയിക്കുന്ന തരത്തിലേക്ക് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/387fYTx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages