കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു; ഭാര്യയുടെ മൊഴി കുരുക്കാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നു; ഭാര്യയുടെ മൊഴി കുരുക്കാകും

കോഴിക്കോട് > പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളിൽ ആരോപണ വിധേയനായ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയെ ഇഡി ചോദ്യം ചെയ്യാൻ തുടങ്ങി. കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ.

രാവിലെ ഒമ്പതരയ്ക്ക് ഷാജി ഇഡി ഓഫീസിലെത്തി. പത്തോടെ ചോദ്യംചെയ്യൽ ആരംഭിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തിരികെ വരുമ്പോൾ പ്രതികരിക്കാം എന്നായിരുന്നു ഷാജിയുടെ മറുപടി.

അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്.

ഇതിനിടെയാണ് കോഴിക്കോട് വേങ്ങേരി വില്ലേജിലെ മാലൂർകുന്നിൽ ഭാര്യയുടെ പേരിൽ നിർമിച്ച ആഡംബര വീട്ടിലേക്കും അന്വേഷണമെത്തിയത്.

അനുവദിച്ചതിലധികം വലിപ്പത്തിൽ വീട് നിർമിച്ചതായും ആഡംബര നികുതിയുൾപ്പെടെ ഒടുക്കിയില്ലെന്നും കണ്ടെത്തി. കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിലും കൃത്രിമം വെളിപ്പെട്ടു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ മുൻ പിഎസ്സി അംഗമായ ടി ടി ഇസ്മായിലിനെ രണ്ടുതവണ വിളിച്ചുവരുത്തി.

പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉൾപ്പെടെയുള്ളവരെയും ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു.

കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. തന്റെ പേരിലുള്ള സ്വത്തിന്റെ വരുമാന സ്രോതസ് എന്താണെന്ന് ഷാജിക്കേ അറിയൂ എന്നാണ് ആശ നൽകിയിരിക്കുന്ന മൊഴി.

ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാകും ഷാജിയുടെ ചോദ്യം ചെയ്യൽ. തിങ്കളാഴ്ച പതിനൊന്നര മണിക്കൂറാണ് ആശയെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഷാജിയുടെ ചോദ്യം ചെയ്യൽ ചൊവ്വാഴ്ച പൂർത്തിയാകുമെന്ന പ്രതീക്ഷ ഉദ്യോഗസ്ഥർക്കില്ലെ. അങ്ങിനെയെങ്കിൽ രണ്ടുഘട്ടമായി ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.ക



from Kerala || Deshabhimani ​Online ​News https://ift.tt/35fH891
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages