
കാശ്രിൽ മലയാളി ജവാന് വീരമൃത്യു. രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്താൻ ഷെല്‍ ആക്രമണത്തിലാണ് മലയാളി ജവാൻ കൊല്ലപ്പെട്ടത്.
കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. പാകിസ്താൻ ആക്രമണത്തിൽ മേജർ ഉൾപ്പടെ മൂന്നു സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
സെപ്റ്റംബര്‍ 28ന് അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്. പ്രകോപനമില്ലാതെയായിരുന്നു പാക് ആക്രമണമെന്നാണ് സെെനിക വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ തിരിച്ചടി നൽകിയെന്നും സേന വക്താവ് വ്യക്തമാക്കി.
from ഇ വാർത്ത | evartha https://ift.tt/2FDSF7N
via IFTTT
No comments:
Post a Comment