എന്തെക്കയോ സംഭവിക്കുന്നുണ്ട്: അഷ്ടമുടി കായലിൽ 15 സെൻ്റ് സ്ഥലത്തിൻ്റെ വിസ്തൃതിയിൽ പുതിയ തുരുത്ത് രൂപപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 15, 2020

എന്തെക്കയോ സംഭവിക്കുന്നുണ്ട്: അഷ്ടമുടി കായലിൽ 15 സെൻ്റ് സ്ഥലത്തിൻ്റെ വിസ്തൃതിയിൽ പുതിയ തുരുത്ത് രൂപപ്പെട്ടു

ഭൂമി ശാസ്ത്രപരമായ മാറ്റങ്ങൾക്കു വിധേയമാകുന്നുവെന്ന് കണ്ടെൽ. കേരളത്തിലെ പ്രധാന കായലായ അഷ്ടമുടി കായലിൽ പുതിയ തുരുത്തുകൾ രൂപപ്പെടുന്നതായി കണ്ടെത്തി.  15 സെൻ്റ് സ്ഥലത്തിൻ്റെ വിസ്തൃതിയിൽ സാമ്പ്രാണിക്കോടിക്കു സമീപം തുരുത്തു രൂപപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. 

കേരള സർവകലാശാല സുവോളജി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇതുകൂടാതെ ചവറ തെക്കും ഭാഗത്ത് 2 തുരുത്തുകൾ രൂപപ്പെട്ടു. സാമ്പ്രാണിക്കോടിയിൽ കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായാണ് തുരുത്ത് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയിരിക്കുന്ന തുരുത്തിൽ വൃക്ഷങ്ങളും കാട്ടുചെടികളും വളർന്നു നിൽക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഈ തുരുത്തിൽ ഇരുപത് ഇനം പക്ഷികളേയും കണ്ടെത്തിയിട്ടുണ്ട്. ഞണ്ടുകളുടെ ആവാസ കേന്ദ്രം കൂടിയാണിത് എന്നാണ് കരുതപ്പെടുന്നത്. ചവറ തെക്കുംഭാഗത്തെ തുരുത്തുകളിൽ കുറ്റിച്ചെടികൾ വളരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

സൂനാമിക്കു ശേഷമാണ് അഷ്ടമുടി കായലിനു മാറ്റം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. പലയിടത്തും കായലിൻ്റെ ആഴം കുറഞ്ഞതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കായലിൻ്റെ ചില ഭാഗങ്ങൾ ഉയർന്നപ്പോൾ ചിലയിടത്തു അടിത്തട്ട് താഴ്ന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 

ഭൂമിക്കടിയിലെ മാറ്റങ്ങൾ കൊണ്ടാണിതെന്നാണ് വിലയിരുത്തൽ. തുരുത്തു രൂപപ്പെടുന്നതും സൂനാമിയുടെ ഫലമാണെന്ന് കേരള സർവകലാശാല സുവോളജി വിഭാ​ഗം അധ്യാപകൻ ഡോ സൈനുദ്ധിൻ പട്ടാഴി ചൂണ്ടിക്കാട്ടി. 



from ഇ വാർത്ത | evartha https://ift.tt/2ZGrr7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages