നടൻ ഇടവേള ബാബുവിന്റെ അമ്മ നിര്യാതയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 29, 2020

നടൻ ഇടവേള ബാബുവിന്റെ അമ്മ നിര്യാതയായി

ഇരിങ്ങാലക്കുട > നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഗവ.ഗേൾസ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.

ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിയോടെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അവിടേക്ക് ചെന്നപ്പോഴാണ് താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇരിഞ്ഞാലക്കുട കോ ഓപ്പറേറ്റിവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ഇന്ന് രാവിലെ 9 മണിക്ക് മുനിസിപ്പൽ ഓഫിസ് റോഡിലുള്ള ഇടവേള ബാബുവിന്റെ വസതിയിലാകും മൃതദേഹം. വൈകീട്ട് 3 മണിക്ക് അവിടെ തന്നെയാകും സംസ്കാരം നടക്കുക.



from Kerala || Deshabhimani ​Online ​News https://ift.tt/3jlnLzA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages