സാമ്പത്തിക പ്രതിസന്ധിക്കിടയിലും തൊഴിലാളികൾക്കും, പാവപ്പെട്ട ജനങ്ങൾക്കും ആശ്വാസം നൽകിയ കേരള സർക്കാരിന് അഭിനന്ദനം: സിഐടിയു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 29, 2020

സാമ്പത്തിക പ്രതിസന്ധിക്കിടയിലും തൊഴിലാളികൾക്കും, പാവപ്പെട്ട ജനങ്ങൾക്കും ആശ്വാസം നൽകിയ കേരള സർക്കാരിന് അഭിനന്ദനം: സിഐടിയു

തിരുവനന്തപുരം > കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് സംസ്ഥാനത്തെ തൊഴിലാളികൾക്കും, പാവപ്പെട്ട ജനങ്ങൾക്കും ആശ്വാസം നൽകിയ എൽഡിഎഫ് സർക്കാരിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. -വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ബോണസ് ഒരു തർക്കവുമില്ലാതെ വിതരണം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിച്ചു. പരമ്പരാഗത മേഖലയിലെ ബീഡി ,കൈത്തറി, കശുവണ്ടി, മത്സ്യം, തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്കും ബോണസ് അല്ലെങ്കിൽ ഫെസ്റ്റിവൽ അലവൻസ് ലഭിച്ചു.

അസംഘടിത തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകാൻ പണം സർക്കാർ നൽകി. മോട്ടോർ തൊഴിലാളികൾക്കും, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകി.

"കൊറോണ വ്യാപിക്കുന്നത് തടയാൻ കേരള ജനത കൂട്ടായി ശ്രമിക്കുന്നതിനിടയിലും കേരളീയരുടെ ദേശീയോത്സവമായ ഓണക്കാലത്ത്, പാവപ്പെട്ടവർക്ക് ആശ്വാസമെത്തിക്കാൻ എൽ.ഡി.എഫ്.സർക്കാർ നടപടി സ്വീകരിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന ,എല്ലാ കുടുംബത്തിനും, ഓണക്കിറ്റുകൾ നല്കി. പാവപ്പെട്ടവരോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിനു മാത്രമെ , ഇതൊക്കെ ചെയ്യാനാവൂ.
ഈ ഓണക്കാലം സമാധാനത്തോടെയും, സന്തോഷത്തോടെയും വരവേൽക്കാൻ അവസരമൊരുക്കിയ എൽഡിഎഫ്.സർക്കാരിനെ സിഐടിയു അനുമോദിക്കുന്നു. കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകപ്പ് അനുശാസിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായും എളമരം കരീം എംപി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2EHagvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages