ഇ വാർത്ത | evartha
മഹാമാരിയും ദുരന്തവുമുണ്ടായാൽ അതിനെ എങ്ങനെ തരണം ചെയ്യണമെന്നു ബെെഡന് അറിയാം: മിഷേൽ ഒബാമ

അമേരിക്കൻ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ഉറച്ച പിന്തുണയുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ രംഗത്തെത്തി.വൈസ്പ്രസിഡന്റ് ആയിരിക്കെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ആളാണ് ബൈഡനെന്നും പ്രസിഡന്റ് പദത്തിൽ ഉജ്ജ്വലമായി പ്രവർത്തിക്കൻ അദ്ദേഹത്തിന് സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു മഹമാരി ഉണ്ടായാൽ, ദുരന്തം ഉണ്ടായാൽ അതിനെ എല്ലാം എങ്ങനെ തരണം ചെയ്യണമെന്നും രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്നും ബൈഡന് നല്ല ധാരണയുണ്ടെന്നു മിഷേൽ പറഞ്ഞു.
സത്യം പറയുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കും ബൈഡൻ. നല്ല വിശ്വാസങ്ങളാണ് ബൈഡനെ മുന്നോട്ട് നയിക്കുന്നത്. രാജ്യത്തിന്റെ സന്പദ് ഘടനയെ എങ്ങനെ രക്ഷിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം- അവർ പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കണ്‍വെൻഷനുകളുടെ ഭാഗമായി മുൻകൂട്ടി തയാറാക്കിയ വീഡിയോയിലൂടെയാണ് മിഷേൽ ഒബാമ ജോ ബൈഡൻ വിജയിക്കേണ്ടതിന്റെ ആവശ്യകതകൾ വിവരിച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34aE8un
via IFTTT
No comments:
Post a Comment