ഇ വാർത്ത | evartha
സ്വർണ്ണക്കടത്തോ…അറിയില്ല: സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അറ്റാഷെ

തിരുവനന്തപുരം എയർപോർട്ടിലൂടെ നടന്ന സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അറ്റാഷെ റഷീദ് ഖാമീസ് അൽ അഷ്‌മി എൻ.ഐ.എയെ അറിയിച്ചതായി റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ഭാഗമായി യു.എ.ഇയിലെത്തിയ എൻ.ഐ.എ സംഘം എഴുതി നൽകിയ ചോദ്യാവലിക്കുള്ള മറുപടിയിൽ ,സ്വപ്‌നാ സുരേഷടക്കം പ്രതികളുടെ മൊഴികളിലുള്ള ആരോപണങ്ങൾ അറ്റാഷെ പാടെ നിഷേധിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. കേരള കൗമുദിയാണ് ഇതുസംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വിട്ടത്.
ഹൈദരാബാദ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടു സംഘമായാണ് എൻ.ഐ.എ എത്തിയത്. ഇതിൽ ഒരു സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തി. യു.എ.എയിൽ തുടരുന്ന സംഘത്തിനാണ് അറ്റാഷെ ചോദ്യാവലിക്ക് മറുപടി നൽകിയത്. അറ്റാഷയെ നേരിട്ടു ചോദ്യം ചെയ്യാൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് യു.എ.ഇ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയുമായി മികച്ച ബന്ധമുള്ള യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പോറൽ ഏൽപ്പിക്കാത്ത വിധമാണ് വിദേശകാര്യ മന്ത്രാലയം കേസന്വേഷണം നടത്തുന്നത്. കേസിലെ പ്രധാന കണ്ണി, ദുബായിൽ അറസ്റ്റിലായ മലയാളി ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കെെക്കൊണ്ടുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34dtOSv
via IFTTT
No comments:
Post a Comment