തിരുവനന്തപുരം> സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് ഓരോ ദിവസം കഴിയുമ്പോഴും ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബിജെപിയെ കൂട്ടുപിടിച്ചാണ് ഇപ്പോൾ ചെന്നിത്തലയുടെ പ്രചാരണം.
സെക്രട്ടറിയറ്റിലെ തീപിടിത്തം അട്ടിമറിമൂലം സംഭവിച്ചതല്ല. ഷോർട്ട് സർക്യൂട്ട് മാത്രമാണത്. സെക്രട്ടറിയറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാൽ, പ്രളയം വന്നതിനാൽ അത് നടന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3gIbUtW
via IFTTT
No comments:
Post a Comment