തിരുവനന്തപുരം> കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യം അപ്രതീക്ഷിതമല്ല. ഇപ്പോഴുള്ളതിലും എട്ട് മടങ്ങ് രോഗികളുണ്ടായാലും നേരിടാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശമായിട്ടും രോഗത്തെ ഉച്ചസ്ഥായിയിൽ എത്താതെ പിടിച്ചുനിർത്താൻ സംസ്ഥാനത്തിനായി. മരണനിരക്ക് പത്തുലക്ഷത്തിൽ എട്ടായി ചുരുക്കി.
സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനത്തിലൂടെയും ജനങ്ങളുടെ സഹകരണത്തിലൂടെയുമാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ ദിവസേന രോഗികൾ വർധിക്കുന്നു. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകത്തിൽ മൂന്നു ലക്ഷത്തിലധികം രോഗികൾ. 5107 മരണം. തമിഴ്നാട്ടിൽ നാല് ലക്ഷത്തോളം രോഗികൾ. ഏഴായിരത്തോളം മരണവും. കർണാടകത്തിൽ പത്തുലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ പത്തുലക്ഷത്തിൽ 93 പേരും കോവിഡ് ബാധിച്ച് മരിക്കുന്നു.
അതേ നിലയിലായിരുന്നു ഇവിടെയുമെങ്കിൽ ആയിരങ്ങൾ മരിച്ചേനെ. ഈ സംസ്ഥാനങ്ങളേക്കാൾ ജനസാന്ദ്രതയിലും വയോജനങ്ങളുടെ ജനസംഖ്യാനുപാതത്തിലും മുന്നിലാണ് കേരളം. പ്രമേഹം, ഹൃദ്രോഗംപോലുള്ള രോഗാവസ്ഥകളും കൂടുതൽ. എന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കാനായി. രോഗവ്യാപനത്തോത് നിയന്ത്രിച്ചതിനാൽ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനായി. നിലവിൽ 155 പ്രഥമതല ചികിത്സാകേന്ദ്രം (സിഎഫ്എൽടിസി) പ്രവർത്തിക്കുന്നു. 21,700 കിടക്കയിൽ പകുതിയോളം ഒഴിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2YCQ30A
via IFTTT
No comments:
Post a Comment