കൊച്ചി> പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ - തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ചാലക്കുടി പുഴയിൽ ജലനിരപ്പ് റെഡ്അലർട്ട് പരിധിയിലടുത്തു.
ആലുവ മണപ്പുറത്തും വെള്ളം കയറി. എറണാകുളം ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.കടുങ്ങല്ലൂർ വില്ലേജ് പരിധിയിൽ ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 55 കുടുംബങ്ങളെ വെള്ളം കയറിയതിനാൽ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടുകര സ്കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. 80 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
പാതാളം റഗുലേറ്റിന്റെ എല്ലാ ഷട്ടറുകളും പരമാവധി ഉയർത്തി. കണക്കക്കടവ് റെഗുലേറ്റിന്റെ 11 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളുള്ളവർ ജാഗ്രത പാലിക്കണം
from Kerala || Deshabhimani Online News https://ift.tt/3it9kcz
via IFTTT
No comments:
Post a Comment