ഇ വാർത്ത | evartha
ലോകം മുഴുവനും ഇന്ത്യയുടെ കൊവിഡിനെതിരായ മികച്ച പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു: അമിത് ഷാ

നിലവില്‍ ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിനെതിരെ ഏറ്റവും മികച്ച പോരാട്ടം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വളരെയേറെ അർപ്പണമനോഭാവത്തോടയും ത്യാഗത്തോടെയുമാണ് കൊവിഡിനെതിരെ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെ പോലെ ജനസംഖ്യ വളരെയധികം കൂടുതലുള്ള രാജ്യം എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ആ സ്ഥാനത്ത് ഇപ്പോൾ ലോകം മുഴുവനും ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേപോലെ തന്നെ കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ സുരക്ഷാ സേനയും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഈ കാര്യം ആര്‍ക്കും നിഷേധിക്കാൻ കഴിയാത്ത് കാര്യമാണ്. നമ്മുടെ രാജ്യത്തെ കൊവിഡ് പോരാളികളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അവര്‍ ഭയമില്ലാതെ അർപ്പണത്തോടെയാണ് ഓരോരുത്തരും ഈ പോരാട്ടത്തിൽ പങ്കാളികളാകുന്നത്. രാജ്യമെമ്പാടുമുള്ള 130 കോടി ജനങ്ങളും എല്ലാ സംസ്ഥാനങ്ങളും ഓരോ വ്യക്തിയും ഒറ്റക്കെട്ടായി നിന്ന് കൊവിഡിനെതിരെ പൊരുതുകയാണ്എന്നും അദ്ദേഹം പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/38QUg4w
via IFTTT
No comments:
Post a Comment