സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും എന്‍ഐഎ കോടതിയിലെത്തിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 12, 2020

സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും എന്‍ഐഎ കോടതിയിലെത്തിച്ചു

കൊച്ചി> സ്വര്ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചിയിലെ എന്ഐഎ കോടതിയില് എത്തിച്ചു.
ബംഗളൂരുവില്നിന്നും കൊച്ചിയിലെ എന്ഐഎ ഓഫീസിലെത്തിച്ച് നടപടിക്രമങ്ങള് പൂര്ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്

ഹൈദരാബാദ് യൂണിറ്റിന് കീഴിലുള്ള ബംഗളൂരു സംഘമാണ് ബംഗളൂരു കോറമംഗല ഒക്ടേവ് ഹോട്ടലില്നിന്ന് ശനിയാഴ്ച രാത്രി ഏഴോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ ബംഗളൂരു കോടതിയില് ഹാജരാക്കിയ ശേഷമാണ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്.സന്ദീപിന്റെ കാറും കസ്റ്റഡിയില് എടുത്തു.

നാഗാലാന്റിലേക്ക് മുങ്ങാനുള്ള പദ്ധതിയിലായിരുന്നു സന്ദീപും സ്വപ്നയും. സന്ദീപിന് നാഗാലാന്റില് ബന്ധമുണ്ട്. ഇവരില് നിന്ന് രണ്ടര ലക്ഷം രൂപയും പാസ്സ്പോര്ട്ടും പിടിച്ചെടുത്തു. സ്വപ്നയുടെ പാസ്സ്പോര്ട്ട് സന്ദീപിന്റെ കയ്യിലായിരുന്നു. എസ് ക്രോസ്സ് കാറിലായിരുന്നു പ്രതികള് കര്ണാടകയില് എത്തിയത്.

വെള്ളിയാഴ്ചയാണ് സ്വപ്നയും സന്ദീപും ബംഗളൂരുവില് എത്തിയതെന്നാണ് വിവരം. ആറുദിവസത്തെ ഒളിവ് ജീവിതത്തിന്ശേഷമാണ് പിടിയിലാകുന്നത്. കുടുംബത്തോടൊപ്പം ഒളിവിലായിരുന്ന സ്വപ്നയുടെ മകളുടെ ഫോണ് ശനിയാഴ്ച ഉച്ചയോടെ ഓണായതാണ് നിര്ണായകമായത്. തിരിച്ചറിയാതിരിക്കാന് സ്വപ്നയും സന്ദീപും മുഖത്ത് മാറ്റങ്ങള് വരുത്തിയതായും വിവരമുണ്ട്.

ആലുവ ജില്ലാ ആശുപത്രിയില് എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം ലഭിക്കാനുണ്ട്.














from Kerala || Deshabhimani ​Online ​News https://ift.tt/3egCQzy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages