ഇ വാർത്ത | evartha
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി. കാസർഗോഡ് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
ശ്വാസതടസത്തെ തുടര്‍ന്നാണ് ഖൈറുന്നുസ ആദ്യം ചികിത്സതേടിയത്. അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുത്ത ന്യൂമോണിയ ബാധ കണ്ടെത്തിയതിനെ തുടർന്ന് വെന്റലേറ്ററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. അതേസമയം ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു കോയ. കാര്യമായ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല..
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് ചൊവ്വാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/32Hxb3p
via IFTTT
No comments:
Post a Comment