ഇ വാർത്ത | evartha
പാകിസ്താനിലും ടിക് ടോക് നിരോധനം നടപ്പാകുന്നു

ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ പാകിസ്താനും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ടിക് ടോകിന് പാക് ഭരണകൂടം മുന്നറിയിപ്പ് നൽകിയെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായല്ല നീക്കം. അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകൾ പ്രചരിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോകിനെ പാകിസ്താൻ നിരോധിക്കാനൊരുങ്ങുന്നത്.
ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ബിഗോക്കും പാകിസ്താൻൻ നിരോധനമേർപ്പെടുത്തിയിരുന്നു.
സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങൾ ബിഗോയിലൂടെയും ടിക് ടോകിലൂടെയും പ്രചരിക്കുന്നുണ്ടെന്നും ഇതിനോടകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായാണ് ടിക് ടോകിനെതിരെ പാക് ഭരണകൂടം നടപടി കെെക്കൊള്ളുന്നത്.
പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവാക്കളിലും ഈ ആപ്പുകളിലെ വിവരങ്ങൾ തെറ്റായ സ്വാധീനമുണ്ടാക്കുമെന്നാണ് പാകിസ്താൻ സർക്കാരിൻ്റെ വാദം.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2EaJs6p
via IFTTT
No comments:
Post a Comment